ദുബൈ: റമദാൻ അടുത്തതോടെ വിശ്വാസികൾക്ക് കൂടുതൽ സൗകര്യ പ്രദമായ മാറ്റങ്ങൾ വരുത്തുകായാണ് ദുബൈ അധികൃതർ. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അറിയിച്ചു. രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക് ഇക്കാര്യം തീരുമാനിക്കാം.
ക്ലാസ് മുറി പഠനമോ ഓൺലൈനോ തിരഞ്ഞെടുക്കാം. ജീവനക്കാർക്ക് ഉചിതമായ സ്ഥലത്ത് ജോലി സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും കെ.എച്ച്.ഡി.എ ട്വീറ്റിൽ പറഞ്ഞു.
റമദാനിൽ വിവിധ എമിറേറ്റുകളിലെ ജോലി സമയം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12ഓടെ അവസാനിക്കുന്ന രീതിയിലാണ് സർക്കാർ വകുപ്പുകളിൽ ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് ആറായി കുറച്ചിട്ടുണ്ട്.
Comments are closed for this post.