തിരുവനന്തപുരം: വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ നാല്‍പതുപേര്‍ക്ക് പ്രവേശനം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമസ്തയുടെ ഇടപെടലിന്റേയും പ്രതിഷേധത്തിന്റേയു കൂടി വിജയം. ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നേരത്തെ തന്നെ സമസ്ത നേതാക്കള്‍ ആവശ്യമുയര്‍ത്തിയിരുന്നു.നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
പരിഹാരം നീണ്ടതോടെ സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുമ്പിലും സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്തി ആദ്യ വാക്‌സിന്‍ എടുത്ത 40 പേര്‍ക്ക് പ്രവേശന അനുമതി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യം ശക്തമായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ചയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളിലും കടകള്‍ തുറക്കാം. പള്ളിയില്‍ 40 പേര്‍ക്ക് പ്രവേശന അനുമതി നല്‍കിയ സര്‍ക്കാറിനു സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന.സെക്രട്ടരി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാരും നന്ദി അറിയിച്ചു.
Comments are closed for this post.