2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇനി പഴകിയ മത്സ്യം കഴിച്ച് പണിമേടിക്കണ്ട;നല്ല മത്സ്യം തിരഞ്ഞെടുക്കാന്‍ 5 മാര്‍ഗ്ഗങ്ങള്‍

കോഴിക്കോട്: പഴകിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമായിക്കൊണ്ടിരിക്കുകയാണ്. കച്ചവടക്കാരന്റെ വാക്കുകളില്‍ വീണു പോകാതെ എങ്ങനെ നല്ല മത്സ്യത്തെ തിരഞ്ഞെടുക്കാമെന്നതിനെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണം. അതിനിതാ അഞ്ച് മാര്‍ഗങ്ങള്‍

  • നല്ല മത്സ്യങ്ങള്‍ക്ക് സ്വാഭാവിക തിളക്കമുണ്ടാകും.
  •  ദുര്‍ഗന്ധം ഉണ്ടാവില്ല.
  •  മാംസത്തിന് ഉറുപ്പുള്ളവയായിരിക്കും.എന്നാല്‍ ചെറുതായി അമര്‍ത്തുമ്പോള്‍ കുഴിഞ്ഞുപോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീത്ത മത്സ്യമാണ്.
  •  നല്ല മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും. കലങ്ങിയ കണ്ണുകള്‍ ചീത്ത മത്സ്യത്തിന്റെ ലക്ഷണമാണ്.
  • നല്ല മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പുനിറം കാണാം. പഴകിയ മത്സ്യത്തില്‍ തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കളാണ് ഉണ്ടാവുക.

പലയിടത്ത് നിന്നും പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുന്ന സാഹചര്യം വന്നതോടെയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ നല്ല മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്‌.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.