തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്‍ പ്രകാരം അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി/പ്രൈവറ്റ് ബസുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. നവംബര്‍ ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.
കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനമുണ്ടായത്.
Content Highlights:Free travel in all buses for students belonging to the poorest category
Comments are closed for this post.