ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഈദ് അൽ ഫിത്തർ അവധിക്കാലത്തെ എല്ലാ സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള സേവന സമയമാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപന പ്രകാരം പെരുനാൾ ദിനങ്ങളിൽ നഗരത്തിൽ പാർക്കിങ് സൗജന്യമായിരിക്കും.
ഈദ് അൽ ഫിത്തർ അവധിക്കാലത്ത് നാല് ദിവസമാണ് പൊതു പാർക്കിംഗ് സൗജന്യമാഖ്യാതി. എന്നാൽ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾക്ക് ഇത് ബാധകമല്ല. റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാകും സൗജന്യ പാർക്കിങ് ലഭിക്കുക.
അതേസമയം, വാഹന പരിശോധനാ കേന്ദ്രങ്ങളിലെ കസ്റ്റമർ സർവീസ് കൗണ്ടറുകൾ ഈദുൽ ഫിത്തർ അവധിക്കാലത്ത് അടച്ചിരിക്കും. സാങ്കേതിക പരിശോധനയ്ക്കായി മാത്രമുള്ള വാഹന പരിശോധനാ സേവനങ്ങൾ ശവ്വാൽ ഒന്നു മുതൽ ശവ്വാൽ രണ്ട് വരെ അടച്ചിടും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും റമദാൻ 29 മുതൽ ശവ്വാൽ 3 വരെ അടവായിരിക്കും.
ഉമ്മു റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനാറ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്‌മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ആർടിഎയുടെ ഹെഡ് ഓഫീസും 24 മണിക്കൂറും പതിവുപോലെ പ്രവർത്തിക്കും.
മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 05:00 മുതൽ 1:00 വരെയും ഞായറാഴ്ച രാവിലെ 8:00 മുതൽ 01:00 വരെയും പ്രവർത്തിക്കും. ദുബായ് ട്രാം വ്യാഴാഴ്ച മുതൽ ശനി വരെ രാവിലെ 6:00 മുതൽ 01:00 വരെയും ഞായറാഴ്ച രാവിലെ 09:00 മുതൽ 01:00 വരെയും പ്രവർത്തിക്കും.
ദുബായിലുടനീളമുള്ള പൊതു ബസ് സ്റ്റേഷനുകളുടെ സമയം രാവിലെ 6:00 മുതൽ പുലർച്ചെ 1:00 വരെ ആയിരിക്കും. മെട്രോ ഫീഡർ ബസ് സ്റ്റേഷനുകളുടെ സമയവും ആദ്യത്തേയും അവസാനത്തേയും മെട്രോ യാത്രകളുടെ സമയവുമായി സമന്വയിപ്പിക്കും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments are closed for this post.