
മനാമ: ബഹ്റൈനില്‍ പൊതു ജനങ്ങള്‍ക്കുള്ള സൗജന്യ കൊവിഡ് -19 വാക്സിൻ വിതരണം ആരംഭിച്ചു.
നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. അതേസമയം വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും രാജ്യത്തെ ഹെൽത്ത് സെൻററുകളിൽ നേരിട്ടെത്തി വാക്സിന് സ്വീകരിക്കാമെന്നും ഇതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും രാവിലെ 8 മുതൽ വൈകീട്ട് 6 വരെ ഹെൽത്ത് സെൻററുകളിൽ എത്തി വാക്സിൻ സ്വീകരിക്കാം. ഇതിനായി രാജ്യത്തെ ഹെൽത്ത് സെൻററുകളിൽ വിപുലമായ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളി, ശനി ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും വാക്സിൻ ലഭ്യമാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഹെൽത്ത് സെൻററുകളിൽ വാക്സിനേഷൻ സേവനം മാത്രമാണുണ്ടാവുക.രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.