എറണാകുളം: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍. നെടുമങ്ങാട് നോര്‍ത്ത് സിപിഎം അംഗം ഷിജു ഗോസായിയാണ് അറസ്റ്റിലായത്.
രണ്ട് ബ്രാഞ്ചുകളിലായി 24 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാണ് ഇയാള്‍ പണയം വെച്ചത്. നാല് മാസത്തിനിടയില്‍ പല തവണയായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നോര്‍ത്ത് പറവൂരിലെ ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ പണയം വെക്കുന്നതിനായുള്ള വളകള്‍ വാങ്ങിയത്. മുനമ്പം പൊലീസാണ് പ്രതിയെ പിടികൂടിയത്.
Comments are closed for this post.