2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാരിസില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ കഴുത്തറുത്ത് കൊന്നു, കൊല നടത്തിയയാളെ പൊലിസ് വെടിവെച്ചുകൊന്നു

പാരിസ്: പാരിസില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച ചരിത്രാധ്യാപകനെ കൊലപ്പെടുത്തി.തലയറുത്താണ് കൊന്നത്.
 കൊല നടത്തിയയാളെ പിടികൂടുന്നതിനിടെ പൊലിസ്‌  വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിവാര്‍ത്തകള്‍. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റിയാണ് കൊല്ലപ്പെട്ടത്. ഒരുമാസം മുന്‍പ് വിദ്യാര്‍ഥികളെ ഇദ്ദേഹം പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്നും പറഞ്ഞ് ഒരു കാര്‍ട്ടൂണ്‍ കാണിച്ചിരുന്നുവെത്ര. ഈ സംഭവം വലിയ വിവാദത്തിനു കാരണമായി. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇദ്ദേഹം മറ്റ് വിദ്യാര്‍ഥികളെ കാര്‍ട്ടൂണ്‍ കാണിച്ചത്.

ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അധ്യാപകന് നേര്‍ക്ക് വധഭീഷണികള്‍ ഉയര്‍ന്നതായും പരാതിയുണ്ട്. സ്‌കൂളില്‍ അനുരഞ്ജനയോഗം വിളിച്ചു ചേര്‍ത്തതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ആക്ഷേപഹാസ്യ മാസികയുടെ ഓഫീസിനു സമീപം കഴിഞ്ഞ മാസം കത്തിയാക്രമണം നടന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച 25കാരന്‍ മാസികയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ടി.വി പ്രൊഡക്ഷന്‍ കമ്പനിയിലെ ജീവനക്കാരെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.