കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. പൊലീസിന് നേരെ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ ബൈക്കില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘത്തിലുള്ളവരാണ്.
നിരവധി മോഷണ കേസുകളിലെ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന്‍ തങ്ങള്‍(32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍(29), പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസബ പോലീസും അസി. കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ടു സംഘങ്ങളായി പിരിഞ്ഞും നഗരത്തില്‍ ഒരേ സമയം പല സ്ഥലങ്ങളില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡിലുടെ നടന്നുപോകുന്ന ആളുടെ മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയും തുടര്‍ന്ന് കോട്ടപറമ്പ് പാര്‍ക്ക് റസിഡന്‍സി ബാറില്‍ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദ്ദേശിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും പണമടങ്ങിയ പേഴ്‌സും പ്രതികള്‍ കൂട്ടം ചേര്‍ന്ന് കത്തിവീശി അക്രമിച്ച് പിടിച്ചു പറിക്കുകയും ചെയ്തിരുന്നു. മാവൂര്‍ റോഡ് ശ്മശാനത്തിനു മുന്‍വശം വെച്ച് പ്രതികള്‍ സമാനമായ രീതിയില്‍ പേഴ്‌സ് പിടിച്ചുപറി ശ്രമം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ ബോണറ്റില്‍ വടിവാള്‍ കൊണ്ട് വെട്ടുകയും തുടര്‍ന്ന് കസബ സ്റ്റേഷന്‍ പരിധിയില്‍ ചെമ്മണ്ണൂര്‍ ഗോള്‍ഡ് ഷോറൂമിന്റെ പുറകിലുള്ള വീട്ടില്‍ അതിക്രമിച്ച് കടന്ന് താമസക്കാരനെ കല്ല് കൊണ്ട് തലക്ക് അടിച്ചു പണം കവര്‍ച്ച നടത്തുകയും ചെയ്തു.
Comments are closed for this post.