
തൃശ്ശൂര്‍: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റിമീറ്റര്‍ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റര്‍ ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. നാല് ഷട്ടറുകളിലൂടെയുെ അഞ്ച് സെ.മീ വീതം ജലം പുറത്തേക്ക് ഒഴുക്കുന്നു.
കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നീ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്കി. നിലവില്‍ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്.