കൊച്ചി: കോലഞ്ചേരിക്ക് കടയിരുപ്പില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. ഒരു കുടുംബത്തിലെ നാലുപേരെയാണ് അയല്‍വാസിയായ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവരെയാണ് വെട്ടിയത്. കാറിന്റെ ഹോണടിച്ചതാണ് കുടുംബത്തെ വെട്ടാന്‍ കാരണം.
ഗുരുതരമായി പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബേസില്‍ സ്ഥിരമായി അയല്‍വാസികളെ ശല്യം ചെയ്യുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
Comments are closed for this post.