2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആദ്യതവണ പണമയക്കാന്‍ നാല് മണിക്കൂര്‍ ഇടവേള; യുപിഐ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും

ആദ്യതവണ പണമയക്കാന്‍ നാല് മണിക്കൂര്‍ ഇടവേള

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുപിഐ പണമിടപാടുകള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ തമ്മില്‍ ആദ്യമായി യുപിഐ ഇടപാട് നടത്തുമ്പോള്‍ ഇത് പൂര്‍ത്തീകരിക്കാന്‍ നാല് മണിക്കൂര്‍ സമയപരിധി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. അതേസമയം മുന്‍പ് പണമിടപാട് നടത്തിയവരുമായി പണമയയ്ക്കുമ്പോള്‍ ഈ കാലതാമസം ഉണ്ടാകില്ല.

സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഓരോ വ്യക്തികളുടെയും മുന്‍കാല ചരിത്രം പരിശോധിക്കാതെ രണ്ടു പേര്‍ തമ്മിലുള്ള ആദ്യത്തെ ഇടപാടില്‍ കാലതാമസം വരുത്താനാണ് നിലവിലെ നീക്കം.

യുപിഐ മാത്രമല്ല, മറ്റ് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും ഇത് ബാധകമാക്കാന്‍ നീക്കമുണ്ട്. റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS), ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (IMPS) തുടങ്ങിയവയിലും ഇത് നടപ്പാക്കുമെന്നാണ് വിവരം.

ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക്, പൊതുമേഖലാബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍, ട്രായി, ധനകാര്യ, ടെലികോം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ മാതൃകയിലുള്ള സമയ നിയന്ത്രണമാണ് പരിഗണിക്കുന്നത്. ഒരാള്‍ക്ക് പണമയച്ചുകഴിഞ്ഞാല്‍ അത് ട്രാന്‍്‌സഫര്‍ ആകുന്നത് തടയാന്‍ പണമയച്ച ആള്‍ക്ക് സമയം ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.