2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുതലപ്പൊഴിയില്‍ പ്രതിഷേധിച്ചത് കോണ്‍ഗ്രസുകാര്‍; നടന്നത് രാഷ്ട്രീയ പ്രതിഷേധമെന്ന് മന്ത്രി ആന്റണി രാജു

മുതലപ്പൊഴിയില്‍ പ്രതിഷേധിച്ചത് കോണ്‍ഗ്രസുകാര്‍; നടന്നത് രാഷ്ട്രീയ പ്രതിഷേധമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നലെ നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതിഷേധിച്ചത് ആ നാട്ടിലുള്ളവരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ല, മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റും ലത്തീന്‍ അതിരൂപതയുടെ മഹിളാ സംഘടനയുടെ അധ്യക്ഷയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച മറ്റൊരു സ്ത്രീയുമാണ് പ്രതിഷേധിച്ചത്.

നാല് പേര്‍ പ്രതിഷേധിച്ചപ്പോള്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളും അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് ഞങ്ങള്‍ ഇടപെട്ടത്. യഥാര്‍ത്ഥത്തില്‍ മന്ത്രിമാര്‍ സമയോചിത ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ അവിടെയുള്ള മത്സ്യത്തൊഴിലാളികളും നാലോ അഞ്ചോ കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷം നടക്കുമായിരുന്നു’, ആന്റണി രാജു പറഞ്ഞു.

മത്സ്യത്തൊഴിലാളികളോ മരിച്ചവരുടെ ബന്ധുക്കളോ തങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിട്ടെല്ലെന്നും മന്ത്രി വ്യക്തമാക്കി. യൂജിന്‍ പെരേരയ്‌ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലിസുകാര്‍ അവരുടെ ജോലി ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ മുതലപ്പൊഴിയില്‍ എത്തിയിരുന്നു.

അപകടമുണ്ടായതില്‍ തീരത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു മന്ത്രിമാരുടെ സന്ദര്‍ശനം. മന്ത്രിമാരെ കണ്ടതോടെ പ്രതിഷേധം അവര്‍ക്ക് നേരെയായി. നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പ്രതിഷേധക്കാരോട് മന്ത്രി കയര്‍ത്തതോടെ സ്ഥിതി രൂക്ഷമായി. ഇതിനിടെ സ്ഥലത്തെത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.