2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം: നാലംഗ സംഘം അറസ്റ്റില്‍

കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം: നാലംഗ സംഘം അറസ്റ്റില്‍

തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലംഗ സംഘം അറസ്റ്റില്‍. മുളയം സ്വദേശി അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്.

ഇന്നലെ വൈകീട്ട് ആറോടെയാണു കൊലപാതകം നടന്നത്. മൂര്‍ക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉത്സവത്തിനിടെ അഖിലിനെ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൃത്തം ചെയ്യുമ്പോഴുണ്ടായ തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണു വിവരം. ആക്രമണത്തില്‍ കുത്തേറ്റ അഖിലിന്റെ സുഹൃത്തും മുളയം സ്വദേശിയുമായ ജിതിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികളുടെ നാട്ടില്‍ വന്ന് അഖില്‍ ഡാന്‍സ് കളിച്ചതാണു പ്രകോപനത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കുത്തേറ്റുവീണ അഖിലിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.