2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നാലരക്കോടിയുടെ 50ലക്ഷം കൈപ്പുസ്തകം സ്വാഹ: കെ. റെയില്‍ ബോധവത്കരണത്തിന് വീണ്ടും അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങളച്ചടിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: തല്‍ക്കാലം കുറ്റിയടിയും സര്‍വേയുമായി കളത്തിലില്ലെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കിയേ അടങ്ങൂ എന്ന നിശ്ചയദാര്‍ഢ്യത്തില്‍ തന്നെ സസ്ഥാന സര്‍ക്കാര്‍. സംവാദവും ബദല്‍ സംവാദവുമൊക്കെ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
ഉപ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച അവസരത്തില്‍ വീണ്ടും കൈ പുസ്തകമിറക്കി നാടുനീളെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ നാലരക്കോടി രൂപ ചെലവില്‍ 50ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു. അതൊക്കെ വെള്ളത്തിലായി. വീണ്ടും അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സര്‍ക്കാര്‍ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപയും അനുവദിച്ച് ഉത്തരവിറങ്ങി.
അതിരടയാള കല്ലിടല്‍ താല്‍കാലികമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുകയാണ്. പദ്ധതിയുടെ പേരിലുള്ള ഈ ധൂര്‍ത്തും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രതിപക്ഷം. തൃക്കാക്കക്കരയില്‍ പ്രചാരണായുധമാക്കാനും യു.ഡി.എഫിനു പദ്ധതിയുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ എല്‍ഡിഎഫിന്റെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടലിന് അവധി നല്‍കി സര്‍ക്കാര്‍. കലാപവും ലഹളയുമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് കല്ലിടല്‍ നിര്‍ത്തിയത് സമ്മതിക്കുന്നു മന്ത്രി പി.രാജീവ്. തെരഞ്ഞെടുപ്പ് കാലത്ത് പെട്രോള്‍ വില കൂട്ടാത്ത മോദിയെ പോലെയാണ് മഞ്ഞക്കുറ്റി നിര്‍ത്തിവെച്ച പിണറായിയെന്നാണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.