2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ അന്തരിച്ചു

   

ചെന്നൈ: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന്‍ (92) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1990 മുതല്‍ 1992 വരെ ആര്‍.ബി.ഐ ഗവര്‍ണറായിരുന്നു.

1985 മുതല്‍ 1989 വരെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ സെക്രട്ടറിയായും ആര്‍ബിഐ ഗവര്‍ണറായി നിയമിക്കുന്നതിന് മുമ്പ് കര്‍ണാടക സര്‍ക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.