
സൗദി പരിശീലകന് ഹെര്‍വ് റെനാര്‍ഡ് വ്യക്തമായ പ്ലാനോട്കൂടിയായിരുന്നു മികച്ച ഫോമിലുള്ള അര്‍ജന്റീനക്കെതിരെ ഇറങ്ങിയത് എന്ന് പറയാം. മികച്ച പ്ലാന്‍, നന്നായി നിര്‍വ്വഹണം. കൂടെ താരങ്ങളുടെ ആത്മവിശ്വാസവും വന്നതോടെ മത്സരത്തിന്റെ ഗതിമാറി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയിച്ചത് എന്ന് ഓര്‍ക്കണം.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുക്കിയാണ് സൗദി തുടങ്ങിയത്. എന്നാല്‍ ഹെര്‍വിന്റെ മികവിന് മുന്നില്‍ അര്‍ജന്റീനന്‍ പരിശീലകന് സ്കളോണിക്ക് മറ്റൊരു പ്ലാന്‍ ഇല്ലായിരുന്നു എന്ന് തീര്‍ച്ചയാണ്. മൈതാനത്ത് എന്താണെന്ന് നടക്കുന്നതെന്ന് അറിയാതെ സ്കളോണി നിന്നു പോയി.
മത്സരത്തില്‍ എടുത്ത് പറയേണ്ടത് മറ്റൊന്ന് സൗദി ഗോള്‍കീപ്പര്‍ അല്‍ ഉവൈസിന്റെ പ്രകടനമാണ്. ഏതൊരു ടീമിനും വിജയിക്കാന്‍ ഇത്തരം ഒരു ഗോള്‍കീപ്പര്‍ തന്നെ ധാരാളം. പിന്നാട് എടുത്ത പറയേണ്ടത് സൗദി നേടിയ ഗോളുകളാണ്. അല്‍ ഷെഹ് രി നേടി ആദ്യ ഗോള്‍ മികച്ചൊരു ഫിനിഷിങ്ങായിരുന്നു. ബോക്സിന് പുറത്തുനിന്ന് പന്ത് സ്വീകരിച്ച് എതിര്‍ടീമിന്റെ ബോക്സിലേക്ക് കടന്ന് രണ്ട് പ്രതിരോധ താരത്തെയും മാര്‍ട്ടിനെസ് എന്ന ഗോള്‍ കീപ്പറെയും മറികടന്നൊരു ഉഗ്രന്‍ ഫിനിഷിങ്. 53 ാം മിനുട്ടില്‍ അല്‍ ദവാസരി നേടിയ രണ്ടാം ഗോള്‍ അതിമനോഹരം തന്നെ. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍ പട്ടികയില്‍ അല്‍ ദവാസരിയുടെ ഗോള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. രണ്ട് താരങ്ങളുടെ ഇടയില്‍ നിന്ന് മികച്ചൊരും ടേണ്‍ പിന്നീട് ഒരു ഉഗ്രന്‍ ഷോട്ട്. മനോഹരം തന്നെ.
അര്‍ജന്റീനയുടെ ആദ്യ തോല്‍വിയോടെ എല്ലാം അവസാനിച്ചു എന്ന് കരുതരുത് തിരിച്ചു വരും. അതിനുള്ള എല്ലാ കഴിവുകളും ഉള്ള ടീമാണ് അര്‍ജന്റീന.
Comments are closed for this post.