2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മുന്‍ മന്ത്രിയുടെ സഹോദരന്‍ മരിച്ച നിലയില്‍; മരണത്തിനുത്തരവാദി മുന്‍ മന്ത്രിയെന്ന് ആത്മഹത്യാക്കുറിപ്പ്

കാഞ്ഞിരംകുളം: മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളത്തെ ലൈബ്രറി കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇവിടെയായിരുന്നു ഇദ്ദേഹം കുറെകാലമായി താമസം,
അതേ സമയം കുടുംബസംബന്ധമായ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഇദ്ദേഹം മുന്‍ മന്ത്രി രഘുചന്ദ്രബാലുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു.
ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിനുത്തരവാദി സഹോദരന്‍ രഘുചന്ദ്രപാലാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ചില പൊലിസികാര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നും കത്തിലുണ്ട്. അസ്വാഭാവിക മരണത്തിന് കാഞ്ഞിരംകുളം പൊലിസ് കേസെടുത്തിട്ടുണ്ട്.

2.7.1991 മുതല്‍ 16.3.1995 വരെ എക്‌സൈസ് മന്ത്രിയായിരുന്നു രഘുചന്ദ്ര ബാല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News