ന്യൂഡൽഹി: ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മാലികിന്റെ ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം രംഭത്തെത്തി. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുന്ന സമയത്ത് ജമ്മു കശ്മീർ ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്.
“ജമ്മു കശ്മീരിലെ മുൻ ഗവർണർമാർക്കെല്ലാം നല്ല സുരക്ഷ നല്‍കുന്നുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരിക്കും. ഞാൻ ജമ്മു കശ്മീരിലെ നിയമസഭ പിരിച്ചുവിടുക മാത്രമാണ് ചെയ്തത്. ആർട്ടിക്കിൾ 370 എന്റെ കാലത്താണ് നീക്കം ചെയ്യപ്പെട്ടത്”- സത്യപാല്‍ മാലിക് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“എനിക്ക് ഇപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ (പി.എസ്.ഒ) മാത്രമാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ആ പി.എസ്.ഒ വന്നിട്ടില്ല. ആർക്കും എന്നെ ആക്രമിക്കാമെന്ന അവസ്ഥയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കേന്ദ്ര സർക്കാരിന്റെ കരിനിഴമങ്ങളായിരുന്ന കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകർ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.
Comments are closed for this post.