2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോന്‍സന്റെ തട്ടിപ്പുകേസില്‍ മുന്‍ ഐ.ജി ലക്ഷ്മണയെയും മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനെയും പ്രതി ചേര്‍ത്തു

മോന്‍സന്റെ തട്ടിപ്പുകേസില്‍ മുന്‍ ഐ.ജി ലക്ഷ്മണയെയും മുന്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനെയും പ്രതി ചേര്‍ത്തു

മോന്‍സന്റെ തട്ടിപ്പുകേസില്‍ മുന്‍ ഐ.ജി ലക്ഷ്മണയെയും മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനെയും പ്രതി ചേര്‍ത്തു

 

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.സുധാകരനെതിരെ കേസെടുത്തതിനു പിന്നാലെ മുന്‍ ഐ..ജി ലക്ഷ്മണയെയും മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ഇരുവര്‍ക്കുമെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ കെ.സുധാകരനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍മന്ത്രി വി.എസ് സുനില്‍ കുമാര്‍, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കെ.സുധാകരനും മോന്‍സന്‍ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു.

സുരേന്ദ്രന്‍ മോന്‍സന്റെ കയ്യില്‍ നിന്നും പണം കൈപറ്റിയെന്നും മോന്‍സന്റെ അക്കൗണ്ടില്‍ നിന്ന് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. പണം നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ഇയാള്‍ പുറത്തുവിട്ടു. പല മേഖലയില്‍ നിന്നുള്ള ഉന്നതര്‍ പണം കൈപ്പറ്റിയതായി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിലുണ്ട്.

കെ.സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബര്‍ 22ന് മോന്‍സന്റെ കലൂരിലുള്ള വീട്ടില്‍വെച്ച് കെ.സുധാകരന്റെ സാന്നിധ്യത്തില്‍ 25ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ അറിയിച്ചത്. കെ.സുധാകരന്‍ എം.പി എന്നാണ് പരാതിയില്‍ ഉളളതെങ്കിലും 2018ല്‍ സുധാകരന്‍ എം.പിയല്ല. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഉണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നുമാണ് കെ.സുധാകരന്‍ ഇന്നു പറഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.