2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പൊലിസുകാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി; കോടിയേരിയെ സ്മരിച്ച് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്

തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്. കേരള ജനതയ്ക്കും കേരളത്തിലെ പൊലിസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരിയെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതീവദുഃഖത്തോടെയാണീവാക്കുകൾകുറിയ്ക്കുന്നത്.

കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാർക്കുംഒരിക്കലുംമറക്കാൻകഴിയാത്തആഭ്യന്തരമന്ത്രി! കോൺസ്റ്റബിൾആയിച്ചേർന്നഭൂരിഭാഗംപോലീസുകാരും 30 വർഷം സേവനംചെയ്തുകോൺസ്റ്റബിൾആയിത്തന്നെറിട്ടയർചെയ്യുന്നപരിതാപകരമായഅവസ്ഥയിൽനിന്നു,യോഗ്യരായവർക്കെല്ലാം 15 കൊല്ലത്തിൽHCറാങ്കും23കൊല്ലത്തിൽASIറാങ്കുംഇന്ത്യയിൽആദ്യമായിനൽകിയവ്യക്തി.
അദ്ദേഹംനടപ്പാക്കിയജനമൈത്രിപോലീസുവഴിപോലീസുകാർകുടുംബമിത്രങ്ങളായുംസ്റ്റുഡന്റ്പോലീസ്കേഡറ്റ്പദ്ധതിവഴിപോലീസുകാർകുട്ടികൾക്ക്അദ്ധ്യാപകരായുംഅധ്യാപകർസ്കൂളിലെപോലീസ്ഉദ്യോഗസ്ഥരും ആയും മാറി.
കേരളത്തിലെആയിരക്കണക്കിന്എക്സ്സർവീസ് കാരെ HomeGuard കളാക്കിപോലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി.
കേരളത്തിൽആദ്യമായിതണ്ടർബോൾട്commandoഉള്ളബറ്റാലിയനുംതീരദേശപോലീസുംകടലിൽപോകാൻപോലീസിന്ബോട്ടുകളും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്. ശബരിമലയിൽ Virtual Digital Queue തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി.
ഇന്ന്പോലീസിനെവിളിക്കുന്നസിവിൽപോലീസ്ഓഫീസർഎന്നവിളിപ്പേര്പോലീസിനുനൽകിയത്ശ്രീകോടിയേരിആണ്.
ഇന്ത്യയിലെ ഏറ്റവും സമഗ്രവുംജനാധിപത്യപരവൂമായ police act നിയമസഭയിൽഅവതരിപ്പിച്ചതുംനടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പോലീസ് സ്റ്റേഷനിലും കമ്പ്യൂട്ടർ നൽകി, എല്ലാ പോലീസ് സ്റ്റേഷനിലും internet connection നൽകി, പോലീസിന്റെ കമ്പ്യൂട്ടർവൽകരണം ജനങ്ങൾക്ക്‌അനുഭവ വേദ്യമാക്കിയതുംഅദ്ദേഹം.
ട്രാഫിക്ബോധവൽക്കരണത്തിന്, ഒരു പക്ഷേ ലോകത്തിൽആദ്യമായി, ഒരു Mascot. “പപ്പു സീബ്ര ” കേരളത്തിൽ ഉടനീളം കുട്ടികളുടെ ഇഷ്ടതോഴനായതും അദ്ദേഹം വഴി!!
മൊബൈൽഫോൺ എന്നത്seniorഉദ്യോഗസ്ഥരുടെവിലപ്പെട്ടസ്വകാര്യഅഭിമാനമായിരുന്ന 2009ൽ,ഇന്ത്യയിൽ ആദ്യമായി,സ്റ്റേഷനു കളിൽജോലിഎടുക്കുന്ന പോലീസുകാർക്ക് സർക്കാർചെലവിൽ ഔദ്യോഗിക mobile connectionനൽകിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓർക്കുന്നു.
അതേസമയംഅച്ചടക്കംപാലിപ്പിക്കുന്നതിലും തെറ്റ്ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലുംഅദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവുംഇല്ലായിരുന്നു താനും.
പോലീസിന്റെപെരുമാറ്റവുംസേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവുംഉയർത്തുന്നതിൽഅതുല്യമായ സംഭാവനനൽകിയവ്യക്തിയാണ്നമ്മെവിട്ടുപോയത്. വലിയ ദുഃഖം ആണ്എനിക്കീവേർപാട്🙏🙏 അഭിവാദനങ്ങൾ 🙏🙏

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.