തലശ്ശേരി: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. ബുധനാഴ്ച്ച വൈകീട്ടാണ് ആക്രമണമുണ്ടായത്.
ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് സംഭവമുണ്ടായത്. ംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നതിന്റെ പേരിലാണ് ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് തന്നോട് മുന്നേയുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്താക്കലിലേക്ക് എത്തിയതെന്നാണ് മമ്പറത്തിന്റെ ആരോപണം. പുതിയ കെ.പി.സി.സി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്നും മമ്പറം ദിവാകരന്‍ ആരോപിക്കുന്നു.
Comments are closed for this post.