ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായി വെടിയേറ്റു മരിച്ചു. ഖറാന്‍ മേഖലയിലെ ഒരു പള്ളിക്ക് പുറത്ത് വച്ച് ഭീകരരുടെ വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
ഭീതിയില്ലാതെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു മുഹമ്മദ് നൂറെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ മറക്കാനാവാത്തതാണെന്നും ബലൂചിസ്താന്‍ മുഖ്യമന്ത്രി മിര്‍ അബ്ദുല്‍ ഖുദ്ദൂസ് അനുശോചിച്ചു. സമാധാനത്തിന്റെ ശത്രുക്കളും ഭീരുക്കളുമായ അക്രമകാരികള്‍ക്ക് രാജ്യത്തെ ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശരീഅത്ത് നിയമത്തിന് വിരുദ്ധമായ ബാങ്കിങ് സംവിധാനം സംബന്ധിച്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ച ജസ്റ്റിസാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചതായി ഏതാനും ദിവസം മുമ്പ് പാക് നിയമമന്ത്രി സമ്മതിച്ചിരുന്നു.
Comments are closed for this post.