അസം: സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് പുറപ്പെടുവിച്ച് അസം സര്‍ക്കാര്‍. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത രീതിയില്‍ ചില അധ്യാപകര്‍ വസ്ത്രം ധരിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പുരുഷ അധ്യാപകര്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിക്കരുത്. വനിതാ അധ്യാപകര്‍ ടീ ഷര്‍ട്ടും, ജീന്‍സും, ലെഗിങ്‌സും ധരിച്ച് സ്‌കൂളില്‍ എത്താന്‍ പാടില്ല. എല്ലാ അധ്യാപകരും വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്. പുരുഷ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വസ്ത്രങ്ങള്‍ ഷര്‍ട്ടുകളും പാന്റുകളുമാണ്. വനിതാ ടീച്ചര്‍മാര്‍ക്ക് മാന്യമായ സല്‍വാര്‍സ്യൂട്ടും സാരിയും ധരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
There are some misgivings regarding dress code prescribed for school teachers. I am sharing the notification for clarity. pic.twitter.com/m4k3sQW4t6
— Ranoj Pegu (@ranojpeguassam) May 20, 2023
പുരുഷ അധ്യാപകര്‍ ഔപചാരികമായ ഷര്‍ട്ടും പാന്റും മാത്രമേ ധരിക്കാവൂ. അധ്യാപികമാര്‍ മാന്യമായ രീതിയിലുള്ള സല്‍വാര്‍ സ്യൂട്ടോ സാരിയോ ധരിക്കണം.ടീ ഷര്‍ട്ട്, ജീന്‍സ്, ലെഗിങ്‌സ് തുടങ്ങിയ വസ്ത്രങ്ങള്‍ പാടില്ല. അധ്യാപകര്‍ വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
Comments are closed for this post.