പാലക്കാട്: വ്യാജരേഖാക്കേസില്‍ കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം.
വ്യാജരേഖയുണ്ടാക്കേണ്ട ആവശ്യമില്ലെന്നും മഹാരാജാസില്‍ നിന്ന് റാങ്ക് നേടിയാണ് പിജി പാസായതെന്നും ജാമ്യാപേക്ഷയില്‍ വ്യാജരേഖാ കേസ് പ്രതി കെ വിദ്യ. സ്ത്രീയാണെന്നതും പ്രായവും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും വിദ്യ ആവശ്യപ്പെട്ടു. തന്നെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇട്ടുകൊടുക്കരുതെന്നും വിദ്യയുടെ ആവശ്യപ്പെട്ടു.
തന്നെ അറസ്റ്റ് ചെയ്തത് സകല മാനദണ്ഡങ്ങളും ലംഘിച്ചാണ്. കേസില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് പോലും നല്‍കിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ല. അരോഗ്യ സ്ഥിതി മോശമാണെന്നും വിദ്യ കോടതിയില്‍ പറഞ്ഞു.
ബുധനാഴ്ച്ച രാത്രി കോഴിക്കോട് മേപ്പയ്യൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലിസ് വിദ്യയെ പിടികൂടിയത്.
Comments are closed for this post.