2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അരിക്കൊമ്പന്‍ കാടുകയറിയതായി സൂചന; വനമേഖലയില്‍ തെരച്ചിലുമായി വനംവകുപ്പ്

അരിക്കൊമ്പന്‍ കാടുകയറിയതായി സൂചന; വനമേഖലയില്‍ തെരച്ചിലുമായി വനംവകുപ്പ്

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്തെത്തിയ കാട്ടാന അരിക്കൊമ്പന്‍ തിരികെ കാട് കയറിയെന്ന് സൂചന. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങി കുത്തനാച്ചി എന്ന സ്ഥലത്തെത്തിയതായാണ് സൂചന. നിലവില്‍ വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് അരിക്കൊമ്പന്റെ സ്ഥാനം എന്നാണ് ജിപിഎസ് കോളറില്‍നിന്ന് ലഭിക്കുന്ന വിവരം. കുത്തനാച്ചിയില്‍നിന്ന് ആന മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.

വനത്തിനുള്ളിലേക്ക് കടന്നെങ്കിലും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോസ്ഥര്‍ അരികൊമ്പനായുള്ള തെരച്ചില്‍ തുടരുകയാണ്. അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായിട്ടില്ല.

കമ്പത്ത് നിരോധനാജ്ഞ തുടരുകയാണ്. അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു. തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡിയാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടത്.

പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് സംസ്ഥാന അതിര്‍ത്തി കടന്ന് ലോവര്‍ ക്യാംപിലെത്തിയ അരിക്കൊമ്പന്‍ ഇന്നലെ രാവിലെ തമിഴ്‌നാട്ടിലെ കമ്പത്തെത്തി. ജനത്തിരക്കുള്ള കമ്പം ടൗണില്‍ ഏറെനേരം ഭീതിവിതച്ച് പാഞ്ഞു. നാട്ടുകാര്‍ ബഹളംവച്ച് തുരത്താന്‍ ശ്രമിച്ചതോടെ ആന തെരുവിലൂടെ തലങ്ങും വിലങ്ങുമോടി, വാഹനങ്ങളും തകര്‍ത്തു. ഒരു ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. ഓടുന്നതിനിടെ ഇരുചക്ര വാഹനങ്ങള്‍ക്കടക്കം തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് തേനി ജില്ലാ ഭരണകൂടം കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. ആകാശത്തേക്ക് വെടിവച്ചും പടക്കംപൊട്ടിച്ചും അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാന്‍ വനംവകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകള്‍ ബഹളംവയ്ക്കുകയും വലിയ ശബ്ദത്തില്‍ വാഹനങ്ങളുടെ ഹോണ്‍ മുഴക്കുകയും ചെയ്തതോടെ ആന കൂടുതല്‍ അക്രമാസക്തനായി.

കേരള വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കഴിഞ്ഞമാസം 29നാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് നാല് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയത്. തുടര്‍ന്ന് 30ന് പുലര്‍ച്ചെ 100 കി.മീ. അകലെയുള്ള പെരിയാര്‍ കടുവാ സങ്കതത്തിനുള്ളില്‍ തുറന്നുവിടുകയായിരുന്നു.

forest-officials-search-for-arikkomban-at-kambam


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.