റിയാദ് : 76 മത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മേഘാലയയെ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ കര്‍ണാടക മേഘാലയയുടെ ഗോള്‍വലയം ചലിപ്പിച്ചു.
മൈതാനത്തിന്റെ ഇടതു ഭാഗത്ത് നിന്ന് ലഭിച്ച പാസ് രണ്ടാം നമ്പര്‍ താരമായ സുനില്‍കുമാര്‍ ഗോളാക്കി മാറ്റി. ആദ്യപകുതിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയയുടെ ബ്രോലിംഗ്ടണ്‍ വാര്‍ലര്‍പി ഗോളാക്കുകയും സമനില നേടുകയും ചെയ്‌തെങ്കിലും പതിനെട്ടാം മിനിറ്റില്‍ ബേക്കെ ഒറാമിലൂടെ കര്‍ണാടക ലീഡ് നേടി. വീണ്ടും നാല്പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ കര്‍ണാടകയുടെ മൂന്നാം നമ്പര്‍ തരാം റോബിന്‍ യാദവ് മനോഹരമായ ലോങ്ങ് റേഞ്ചറിലൂടെ മേഘാലയയുടെ ഗോള്‍വലയിലെത്തിച്ചു.
കളിയുടെ രണ്ടാം പകുതിയുടെ അമ്പത്തി ഒമ്പതാം മിനിറ്റില്‍ സ്റ്റീന്‍ സ്റ്റീവന്‍സണ്‍ മേഘാലയയുടെ രണ്ടാം ഗോള്‍ നേടി സ്‌കോര്‍ 2-3 എന്നാക്കി മാറ്റി.
Comments are closed for this post.