2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യുവേഫയില്‍ മൂന്നാം സ്ഥാനവും തൊടാതെ ബെല്‍ജിയം; ഇറ്റലിക്ക് ജയം

ടൂറിന്‍: യുവേഫയില്‍ മൂന്നാം സ്ഥാനവും തൊടാനാവാതെ ബെല്‍ജിയം. ലൂസേഴ്‌സ് ഫൈനലില്‍ കരുത്തരായ ഇറ്റലിയുമായിട്ടാണ് കൊമ്പുകോര്‍ത്തത്. 2.1 എന്ന നിലയിലാണ് കളിയവസാനിച്ചത്. നിര്‍ഭാഗ്യം വീണ്ടും ബെല്‍ജിയത്തിന്റെ കൂടെ കൂടുകയായിരുന്നു.

ഇറ്റലിയ്ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാല്‍ട്ടിയിലൂടെ ഡൊമനിക്കോ ബെറാഡിയും ലക്ഷ്യം കണ്ടപ്പോള്‍ ചാള്‍സ് ഡി കെറ്റലാറെ ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍ നേടി. സുവര്‍ണാവസരങ്ങള്‍ പലതും ലക്ഷ്യത്തിലെത്താത്തത് ബെല്‍ജിയത്തിന് തിരിച്ചടിയായി. സെമിയില്‍ ഫ്രാന്‍സിന് മുന്നില്‍ രണ്ടു ഗോളിന് മുന്നിട്ടു നിന്നിട്ടും ബെല്‍ജിയം തോറ്റതും നേരിയ വ്യത്യാസത്തിനായിരുന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് ഇരു പോസ്റ്റിലും പന്തെത്തിയത്. 46ാം മിനിറ്റില്‍ നികോളോ ബാരെല്ല ബെല്‍ജിത്തന്റെ പ്രതീക്ഷ തകര്‍ത്ത്. ആദ്യ ഗോള്‍ നേടി. 65ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമനികോ ബെറാഡി ഇറ്റലിക്ക് വീണ്ടും സ്‌കോര്‍.

86ാം മിനിറ്റില്‍ ഗോളി തിബോ കൊര്‍ടുവയില്‍ നിന്നു തുടങ്ങിയ കൗണ്ടര്‍ അറ്റാക്കില്‍ 20കാരന്‍ ചാള്‍സിലൂടെ ബെല്‍ജിയം തിരിച്ചടിച്ചെങ്കിലും സ്‌കോര്‍ നില പിന്നീട് നിശ്ചലമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.