2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഫിഫ ദ ബെസ്റ്റ്’ രണ്ടാം തവണയും ലെവന്‍ഡോസ്‌കി മികച്ച പുരുഷതാരം

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം രണ്ടാം തവണയും പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്ക്. 2021 ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയേയും ഈജിപ്തിന്റെ മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലെവന്‍ഡോവ്‌സ്‌കി രണ്ടാം തവണയും ഫിഫാ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കിയത്.

നിലവിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ മെസിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. ബയേണ്‍ മ്യൂണിക്കിനായി നടത്തിയ മികച്ച പ്രകടനമാണ് ലെവന്റോവ്‌സ്‌കിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്പാനിഷ് താരം അലക്‌സിയ പുറ്റെല്ലാസിനാണ്.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരത്തിന് ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്റിയും മികച്ച ഗോളിനുള്ള പുരസ്‌കാരമായ പുഷ്‌കാസ് അവാര്‍ഡിന് എറിക് ലമേലയും അര്‍ഹരായി. ചെല്‍സിയുടെ തന്നെ വനിതാ ടീം കോച്ചായ എമ്മ ഹയേസാണ് മികച്ച വനിതാ ടീം പരിശീലക.

ഫിഫ ബെസ്റ്റ് ഇലവന്‍: ജിയാന്‍ ലൂയിജി ഡൊണ്ണറുമ്മ, ഡേവിഡ് അലാബ, റൂബന്‍ ഡിയാസ്, ലിയനാഡോ ബൊനൂച്ചി, എംഗോളോ കാന്റെ, ജോര്‍ജീന്യോ, കെവിന്‍ ഡിബ്രുയിന്‍, എര്‍ലിങ് ഹാലണ്ട്, ലയണല്‍ മെസ്സി, റോബര്‍ട്ടോ ലെവന്റോസ്‌കി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News