ലോകകപ്പിന്റെ ഐതിഹാസിക വിജയനേട്ടത്തിന് ശേഷം മെസിയും കൂട്ടരും വീണ്ടും കളത്തിലേക്ക്. പനാമക്കെതിരെ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 05.30ന് അര്‍ജന്റീനയിലെ എസ്റ്റേഡിയ മാസ് മൗണ്‍മെന്റലിലാണ് മത്സരം. ലോകകപ്പിന്റെ ലോഗോ ജേഴ്‌സിയില്‍ അണിഞ്ഞായിരിക്കും അര്‍ജന്റീന കളിക്കളത്തില്‍ ഇറങ്ങുന്നത്.
കഴിഞ്ഞ ആറ് മത്സരങ്ങളിലും വിജയം കാണാത്ത പനാമക്ക് എതിരെ എളുപ്പത്തിലുള്ള വിജയം നേടാന്‍ അര്‍ജന്റീനക്ക് സാധിക്കുമെന്നാണ് വിശ്വാസം. ഡിസംബര്‍ 18ന് ഫ്രാന്‍സിനെതിരെയുള്ള ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം ആദ്യമായാണ് അര്‍ജന്റീന ടീം കളിക്കളത്തില്‍ ഇറങ്ങുന്നത്.
മുപ്പത്തിയഞ്ച് താരങ്ങള്‍ അടങ്ങുന്ന ടീമിനെയാണ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി സൗഹൃദ മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോണല്‍ മെസ്സി നയിക്കുന്ന ടീമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം അലെജാന്‍ഡ്രോ ഗാര്‍ണചോ ഇടം നേടിയിരുന്നു. എന്നാല്‍ യുണൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ സതാംപ്ടനു എതിരായ മത്സരത്തില്‍ പരുക്കേറ്റ താരം നിലവില്‍ ചികിത്സയിലാണ്. സ്പാനിഷ് ക്ലബ് സെവിയ്യയുടെ വിങ്ങര്‍ പാപ് ഗോമേസും പരുക്കിന്റെ പിടിയിലാണ്.
Comments are closed for this post.