2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം, നിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ

ഇവിടങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം, നിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ


യാത്രക്കാര്‍ക്ക് ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രയില്‍ അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ട്രെയിനില്‍ ഭക്ഷണ വിതരണം നടത്തുന്ന അനധികൃത വെബ്‌സൈറ്റുകളുടെ പട്ടിക ഐആര്‍സിടിസി പുറത്തുവിട്ടു. ഇത് പ്രകാരം റെയില്‍റെസ്‌ട്രോ, റെയില്‍മിത്ര, ട്രാവല്‍ഖാന, റെയില്‍മീല്‍, ഡിബ്‌റെയില്‍, ഖാനാഓണ്‍ലൈന്‍, ട്രെയിന്‍സ് കഫേ, ട്രെയിന്‍ മെന്യു, ഫൂഡ് ഓണ്‍ ട്രാക്ക് എന്നീ ഭക്ഷണ വിതരണ വെബ്‌സൈറ്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങരുതെന്നാണ് നിര്‍ദേശം.

ഭക്ഷണം വാങ്ങാന്‍ അനധികൃത കച്ചവടക്കാരെ ഒഴിവാക്കികൊണ്ട് റെയിവേ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗം ഐ.ആര്‍.സി.ടി.സിയുടെ ഇകാറ്ററിംഗ് സംവിധാനമാണ്. ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള റെസ്റ്ററന്റിലെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. ഇതിനായി റെയില്‍വേയുടെ ഇകാറ്ററിംഗിന്റെ ഔദ്യോഗിക പോര്‍ട്ടലിലായ www.ecatering.irctc.co.in അല്ലെങ്കില്‍ ഫുഡ് ഓണ്‍ ട്രാക്ക് (ഐ.ആര്‍.സി.ടി.സിയ്ക്ക് കീഴിലുള്ളത്) ആപ്പില്‍ മാത്രം ഓര്‍ഡര്‍ ചെയ്യണമെന്ന് ഐആര്‍ടിസി യാത്രക്കാരോട് നിര്‍ദേശിച്ചു. കൂടാതെ യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി +918750001323 എന്ന നമ്പറില്‍ വാട്‌സാപ്പും ചെയ്യാവുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.