2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ ഒരു വർഷം പാഴാക്കുന്നത് 40 ബില്യൺ റിയാൽ ഭക്ഷണം

റിയാദ്: സഊദിയിൽ ഒരു വർഷം മൊത്തം ഭക്ഷണത്തിന്റെ മൂന്നിലൊന്നും പാഴാക്കുന്നതയായി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഫദ്‌ലി വെളിപ്പെടുത്തി. ഏകദേശം 40 ബില്യൺ റിയാൽ മൂല്യമുള്ള ഭക്ഷണമാണ് പാഴാക്കി കളയുന്നതെന്നാണ് കണക്കുകൾ. രാജ്യത്തിലെ ഭക്ഷ്യനഷ്ടത്തിന്റെയും മാലിന്യത്തിന്റെയും നിരക്ക് മൊത്തം ഭക്ഷണത്തിന്റെ 33 ശതമാനത്തിലധികമായതായി അദ്ദേഹം പറഞ്ഞു. ഭക്ഷ്യ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സഊദി ഗ്രെയിൻസ് ഓർഗനൈസേഷൻ (SAGO) ഗവർണർ അഹമ്മദ് അൽ-ഫാരിസ് ബുധനാഴ്ച ഈ മേഖലയിൽ പ്രാദേശിക കമ്പനിയുമായി ഭക്ഷണ നഷ്ടവും മാലിന്യവും കുറയ്ക്കാനുള്ള ബോധവൽക്കരണ കാംപയിൻ കരാർ ഒപ്പിട്ടു. സഊദി വിഷൻ 2030 ന്റെ ഭാഗമാണ് കാംപയിൻ. കാർഷിക, ഭക്ഷ്യ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷാ മേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബോധവൽക്കരണ കാംപയിൻ ഉപകരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.