2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍; പൊലിസ് അന്വേഷണം ആരംഭിച്ചു

ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍

കൊച്ചി: ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന കമ്മ്യൂണിറ്റി ഭക്ഷണ കൂട്ടായ്മയിലെ വ്‌ളോഗറാണ് രാഹുല്‍.

സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. 2015ലാണ് ഈറ്റ് കൊച്ചി ഈറ്റെന്ന കമ്മ്യൂണിറ്റി തുടങ്ങിയത്.

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യുന്നതുമായ ഓണ്‍ലൈന്‍ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. ഈറ്റ് കൊച്ചി ഈറ്റിന് സമൂഹ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം ഫോളേവേഴ്‌സാണുള്ളത്.
കമ്യൂണിറ്റിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖം കൂടിയാണ് രാഹുലിന്റേത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.