2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൊസൂളിലെ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷ്യ വിഷബാധ; ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാഖില്‍ കിഴക്കന്‍ മൊസൂളിലെ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷ്യ വിഷബാധ. തിങ്കളാഴ്ച നോമ്പുതുറക്കാനായി വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എണ്ണൂറോളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഭക്ഷണം കഴിച്ചയുടനെ ഛര്‍ദ്ദിക്കുകയും ചിലര്‍ ബോധരഹിതരാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ സമീപത്തെ മൂന്നു ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

750പേര്‍ക്ക് വിഷബാധയേറ്റതായി സ്ഥിരീകരിച്ചെന്നും ഒരു കുട്ടി മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള സന്നദ്ധ സംഘം സമീപത്തെ റസ്റ്ററന്റില്‍ പാകം ചെയ്തതായിരുന്നു ഭക്ഷണം.  

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.