ഇടുക്കി: വാഗമണ്ണിലെ വാഗാലാന്‍ഡ് ഹോട്ടലില്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശാരീരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ഇതിന് മുന്‍പും ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചിരുന്നു.
Comments are closed for this post.