ദുബായ്: ഭക്ഷണ പ്രേമികള്‍ക്കും ഹോം ഷെഫുകള്‍ക്കും മനം കവരുന്ന അനുഭവം പ്രദാനം ചെയ്യുന്ന ലുലു വേള്‍ഡ് ഫുഡ് സീസണ്‍ 2 യുഎഇയിലുടനീളമുള്ള എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ആരംഭിച്ചു. സ്വാദിഷ്ഠ രുചിയുടെയും മികച്ച ചേരുവകളുടെയും ആരോഗ്യ പാചക രീതിയുടെയും ഈ ആഘോഷം വ്യാഴാഴ്ചയാണ് തുടങ്ങിയത്. ഒക്‌ടോബര്‍ 4 വരെ തുടരും. ഫെസ്റ്റിവല്‍ ഉദ്ഘാടനം യുഎഇയിലെ പ്രമുഖ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ നടന്നു. സെലിബ്രിറ്റി പാചക വിദഗ്ധരായ ഷെഫ് മീര അബുദാബിയിലും, ഷെഫ് മുസബ്ബഹ് അല്‍ കഅബി ദുബായിലും, ഷെഫ് നികിത ഗാന്ധി പട്‌നി ഷാര്‍ജയിലും നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. പാചക ടിപ്‌സും തന്ത്രങ്ങളും വിദഗ്ധര്‍ ഹോം ഷെഫുമാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സ്വാദിഷ്ഠ ഭക്ഷണത്തിന്റെ മഹത്തായ ആഘോഷം കൂടിയാണീ മേളയെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഏറ്റവും പ്രിയങ്കരമായ ചില പാചക സങ്കല്‍പങ്ങളാണിവിടെ നിന്നുമുണ്ടാകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രീം പാലുല്‍പന്നങ്ങള്‍ മുതല്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മിഠായികളും ബിസ്‌കറ്റുകളും വരെ, മികച്ച കോഫി, ടീ ബ്രാന്‍ഡുകള്‍, ബെസ്റ്റ് മീറ്റ് കട്‌സ്, വൈവിധ്യമാര്‍ന്ന സമുദ്ര വിഭവങ്ങള്‍ എന്നിങ്ങനെ വമ്പിച്ച ശ്രേണിയാണിവിടെ അണിനിരത്തിയിരിക്കുന്നത്. മികച്ച ചേരുവകള്‍ കൊണ്ട് എല്ലാ ഭക്ഷണത്തെയും ഒരു ഗാസ്‌ട്രോണമിക് മാസ്റ്റര്‍പീസായി ഉയര്‍ത്താന്‍ തക്ക ഇടങ്ങളാണ് ഈ ഭക്ഷ്യ മേളകള്‍. റെഡിമെയ്ഡ് ഭക്ഷണം തേടുന്നവര്‍ക്കായി ഹോട്ട് ഫുഡ് ഷെഫുകളുടെ വിദഗ്ധ സംഘം ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളും പുതുതായി ബേക് ചെയ്ത കേക്കുകളും മധുരപലഹാരങ്ങളും തയാറാക്കിയിട്ടുണ്ട്. ലുലു വേള്‍ഡ് ഫുഡ് അടുക്കള നവീകരണത്തിനുള്ള മികച്ചൊരു അവസരം കൂടിയാണ്. ആരോഗ്യകരമായ പാചകം സുഗമമാക്കുന്നതിന് രൂപകല്‍പന ചെയ്ത ആധുനിക ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ കിഴിവുംഭക്ഷ്യ മേളയുടെ ഭാഗമായി ലഭ്യമാണ്. ഫുഡ് പ്രോസസറുകള്‍, എയര്‍ ഫ്രയറുകള്‍, മൈക്രോവേവ് ഓവനുകള്‍, കൂടാതെ ഗ്യാസ് റേഞ്ചുകള്‍ എന്നിവയിലാണ് വിലക്കിഴിവുകള്‍. ലുലു ഹാപിനസ് ലോയല്‍റ്റി കാര്‍ഡ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുത്ത ഉല്‍പന്നങ്ങളില്‍ എക്‌സ്‌ക്‌ളൂസീവ് കിഴിവുകള്‍ നല്‍കുന്നു. ”ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങളുടെ പാചക പാരമ്പര്യത്താലും ഭക്ഷണം, രുചി, ആരോഗ്യ ആനുകൂല്യങ്ങള്‍, അവതരണം എന്നിവയുടെ സദാ വികസിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളാലും ഏകീകരിക്കപ്പെട്ടിരിക്കുന്നു. ഗുണനിലവാരമുള്ള ഭക്ഷണങ്ങളുടെയും ചേരുവകളുടെയും വിശാലമായ ശ്രേണി ട്രാക്ക് ചെയ്യാനും ഷോപര്‍മാര്‍ക്ക് നല്‍കാനുമുള്ള ഇടമം കൂടിയാണ് ഈ ഭക്ഷ്യമേള” ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി പറഞ്ഞു.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.