ആഹാരത്തില്‍ ശ്രദ്ധവെച്ചാല്‍ ആരോഗ്യമുണ്ടാക്കാന്‍ എളുപ്പമാണ്. ഭക്ഷണം കഴിക്കുന്നതിലും കഴിപ്പിക്കുന്നതിലും പരീക്ഷണം നടത്തുന്നവരാണ് മലയാളികള്‍. പക്ഷേ ചില ഭക്ഷണങ്ങള്‍ തമ്മില്‍ അത്ര ചേര്‍ച്ചയിലല്ല. അതുകൊണ്ട് അവയെ പരീക്ഷിക്കുമ്പോള്‍ അല്‍പം കരുതണം.
പഴങ്ങളും ചോറും; ഇവ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിലര്‍ ചോറ് കഴിക്കുന്നതിനോടൊപ്പം പഴങ്ങളും കഴിക്കുന്നത് കാണാം. ചിലരാവട്ടെ കുറച്ച് ചോറ് കുറച്ച് പഴങ്ങള്‍ എന്നിങ്ങനെ കഴിക്കുന്നത് നല്ലതല്ല കാരണം ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
നാരങ്ങാവെള്ളം ഉപയോഗിച്ച് മരുന്ന് കുടിക്കാറുണ്ടെങ്കില്‍ ആ ശീലം ഉപേക്ഷിച്ചേക്കൂ. പ്രത്യേകിച്ച് ചുമയുടെ മരുന്ന് കഴിക്കുന്നതിന്റെ കൂടെ നാരങ്ങാവെള്ളം കുടിച്ചാല്‍ ഇത് ശരീരത്തിലെ രക്തോട്ടത്തെ സാരമായി ബാധിക്കും.
ബര്‍ഗര്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവുകയുള്ളൂ. ബര്‍ഗറിന്റെ കൂടെ ഫ്രഞ്ച് ഫ്രൈസും ഓര്‍ഡര്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇങ്ങനെ കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും.
യോഗര്‍ട്ടില്‍ പഴങ്ങള്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് രൂചികരമാണെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് അലര്‍ജിയുണ്ടാക്കുന്നതിന് വഴിവയ്ക്കും.
മുട്ടയും പന്നി ഇറച്ചിയും ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മുട്ടിയല്‍ പ്രോട്ടീനും പന്നി ഇറച്ചിയില്‍ ഫാറ്റും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വേഗത്തില്‍ എനര്‍ജി നല്‍കുമെങ്കിലും പെട്ടെന്ന് തന്നെ എനര്‍ജി ഇല്ലാതാക്കുകയും ചെയ്യുന്നു.പിസ്സയോടൊപ്പം സോഡ കഴിക്കരുത്. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടും.
food combination badly affected your body
Comments are closed for this post.