
മലപ്പുറം: പൂര്‍വ്വീക പാതയില്‍ നിന്നും വ്യതിചലിക്കാതെ ഒരുമയോടെ മുന്നോട്ട് പോകാന്‍ സമുദായം ബദ്ധശ്രദ്ധരാവണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ബാഫഖി തങ്ങളും കണ്ണിയത്തു അഹമ്മദ് മുസ്ലിയാരും ശംസുല്‍ ഉലമായും വരച്ചുകാണിച്ച പാത സംശുദ്ധമാണ്. അത് കൈവിടരുതെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 67ാ മത് വാര്‍ഷിക ജനറല്‍ ബോഡി വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡണ്ട് പി.കെ.പി.അബ്ദ്ദസലാം മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ലിയാര് സ്വാഗതം പറഞ്ഞു.