2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇലോണ്‍ മസ്‌കിന്റെ ഉപദേശം കേട്ട് എം.ബി.എ വേണ്ടെന്ന് വയ്ക്കൂ; പകരം ഈ 10 പുസ്തകങ്ങള്‍ വായിക്കൂ…

ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ഉന്നതങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എം.ബി.എ ഇല്ലാതെ പറ്റില്ലെന്ന പൊതുവിചാരമാണ് വിദ്യാര്‍ഥികളെ ഭരിക്കുന്നത്. എം.ബി.എ ബിരുദമെടുക്കല്‍ തന്നെ ഭാരിച്ചൊരു മുതല്‍മുടക്ക് തന്നെ. രണ്ടു മുതല്‍ പത്തും പതിനഞ്ചും ലക്ഷങ്ങള്‍ വരെ എം.ബി.എ പഠനത്തിനു മാത്രം ചെലവഴിക്കണം. എന്നാല്‍ ബിസിനസ് സ്‌കൂളുകളില്‍ പഠനത്തിനു പോകുന്നതിനു മുന്‍പായി ഒന്ന് മാറിയൊക്കെ ചിന്തിക്കാന്‍ സമയമെടുക്കാം.

പ്രത്യേകിച്ച്, കൊവിഡ് സമയത്തൊക്കെ പ്രൊഫഷണല്‍ പഠനം പാടേ അവതാളത്തിലായ സ്ഥിതിയിലാണ്. ഓണ്‍ലൈന്‍ പഠനമെന്നത്, സ്വയം പഠിക്കുന്നതിന് തുല്യമായി മാറിയിരിക്കുന്ന സാഹചര്യം. ഇക്കാര്യത്തില്‍ മറ്റാരുടെ അഭിപ്രായങ്ങള്‍ക്കും വിശ്വാസക്കുറവുണ്ടെന്ന് തോന്നുന്നുവെങ്കില്‍ ഇലോണ്‍ മസ്‌ക് എന്നയാളെ വിശ്വസിക്കാനേ ബിസിനസ് രംഗത്തെ വിദ്യാര്‍ഥികള്‍ക്ക് നിര്‍വാഹമുള്ളൂ. ലോകത്തെ ഏറ്റവും ധനികനായ ബിസിനസ്മാന്റെ വാക്കുകള്‍ ഇങ്ങനെ: ”ഉല്‍പന്നത്തിലോ സേവനത്തിലോ ആണ് കൂടുതല്‍ ഫോക്കസ് ചെയ്യേണ്ടത്, മറിച്ച് ബോര്‍ഡ് മീറ്റിങ്ങുകള്‍ക്കും ഫിനാന്‍ഷ്യല്‍സിനുമല്ല”.

കഴിവാണ്, അല്ലാതെ ഡിഗ്രികളല്ല ജോലികളില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡമായി കണക്കാക്കപ്പെടുന്നതെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞുവയ്ക്കുന്നു. നിശ്ചിത സിലബസിനു മേല്‍ കുത്തിയിരുന്ന് പഠിക്കുന്നതിനു പകരം, ആവശ്യമായ നൈപുണ്യ വികസിപ്പിച്ചെടുക്കുന്നതിലായിരിക്കണം ശ്രദ്ധയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കുറേ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനു പകരം, കഴിവുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് പല വഴികളുണ്ട്. കുറഞ്ഞ ചിലവില്‍ ഓണ്‍ലൈന്‍ പഠനമടക്കം, വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് അടക്കമുണ്ട്.

വിവിധ വിഷയങ്ങളില്‍ ഇക്കാലത്ത് വായിക്കാന്‍ പറ്റിയ 10 പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ് ഐവി ലീഗ് സ്‌കൂള്‍. അവ ഇതൊക്കെയാണ്:

1. Asking the Right Questions: A Guide to Critical Thinking by M. Neil Browne.

2. Organizational Culture and Leadership by Edgar H. Schein.

3. Essentials of Organizational Behavior by Stephen P. Robbins.

4. The Management of Innovation by G. M. Stalker and Tom Burns.

5. Business Finance: Theory and Practice by Eddie McLaney.

6. A Theory of Human Motivation by A. H. Maslow.

7. Critical Analysis of Organizations: Theory, Practice, Revitalization by Catherine Casey.

8. Defining Moments: When Managers Must Choose Between Right and Right by Joseph Badaracco.

9. Business Intelligence and Analytics: Systems for Decision Support by Efraim Turban.

10. Corporate Finance by Jeffrey F. Jaffe, Stephen A. Ross, Randolph Westerfield.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.