ഇനി ബൈക്കില്‍ പറപറക്കാം. ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് ലോഞ്ച് ചെയ്ത് ജാപ്പനീസ് കമ്പനി. ഏകദേശം 555,000 ഡോളര്‍ അഥവാ 4.1 കോടി രൂപയ്ക്കാണ് ടൂറിസ്‌മോയുടെ ഹോവര്‍ബൈക്ക് വില്‍പ്പനയ്‌ക്കെത്തുന്നത്. ‘സ്റ്റാര്‍ വാര്‍സ്’ സിനി യൂണിവേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് 12 അടി നീളമുള്ള ഈ ആഡംബര എയര്‍ ക്രൂയിസര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ടുറിസ്‌മോ ഹോവര്‍ബൈക്കുകള്‍ക്ക് നാല്‍പ്പത് മിനുട്ടോളം പറക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 62 മൈല്‍ എന്ന വേഗത്തിലാണ് ഇതിന് കുതിക്കാന്‍ കഴിയുക. സ്റ്റാര്‍ വാര്‍സിലെ ഫ്‌ളൈയിംഗ് ബൈക്കാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Comments are closed for this post.