2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; താമസ നദിയിലെ ജലനിരപ്പ് അപകടാവസ്ഥയില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റായ്പൂര്‍ ബ്ലോക്കില്‍ മേഘവിസ്‌ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ 2.45ഓടെ ഡെറാഡൂണിലെ സര്‍ഖേത് ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ഗ്രാമത്തില്‍ കുടുങ്ങിയ എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയതായും ചിലര്‍ അടുത്തുള്ള റിസോര്‍ട്ടില്‍ അഭയം പ്രാപിച്ചതായും ദുരന്തനിവാരണസേന അറിയിച്ചു. രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് താമസ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്.

ഉത്തരാഖണ്ഡില്‍ ഡെറാഡൂണ്‍ ജില്ലയിലെ റായ്പൂര്‍ ബ്ലോക്കിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. പുലര്‍ച്ചെ 2.45 ഓടെയായിരുന്നു സാര്‍കേത് ഗ്രാമത്തിലായിരുന്നു സംഭവം. ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടങ്ങി. കനത്ത മഴയില്‍ താമസ നദി കരകവിഞ്ഞൊഴുകുകയാണ്. നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു.

ഹിമാചല്‍പ്രദേശിലെ മണ്ഡിയിലും മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത മഴ തുടരുകയാണ്. മണ്ഡിയില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചാമ്പയില്‍ 3 പേരെ കാണാതായി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് തകര്‍ന്നാണ് ആളുകള്‍ അപകടത്തില്‍പ്പെട്ടത്. കാങ്ഗ്രിയില്‍ ചാക്കി പാലം പ്രളയത്തില്‍ തകര്‍ന്നു. കാഗ്ര, ചാമ്പ, ബിലാസ്പൂര്‍ മാണ്ഡജി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.