2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ പതിനാലുപേര്‍ മരിച്ചതായി സംശയം

സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും പതിനാലു പേര്‍ മരിച്ചതായി സംശയം. സമീപ ജില്ലകളിലും കനത്ത മഴയില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണ്ഡി ബാഘി നുല്ലയില്‍ വീടു തകര്‍ന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അര കിലോമീറ്റര്‍ അകലെ നിന്നു കണ്ടെടുത്തു. കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിപ്പെട്ടു കാണാതായി.

മറ്റൊരു കുടുംബത്തിലെ എട്ടു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയിലെ ഒട്ടറെ റോഡുകള്‍ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.