2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യമുനയില്‍ ജലനിരപ്പ് അപകടനിലക്ക് മീതെ, പ്രളയഭീതിയില്‍ ഡല്‍ഹി; പെരുമഴയില്‍ വിറച്ച് ഉത്തരേന്ത്യ, മരണം 37

യമുനയില്‍ ജലനിരപ്പ് അപകടനിലക്ക് മീതെ, പ്രളയഭീതിയില്‍ ഡല്‍ഹി; പെരുമഴയില്‍ വിറച്ച് ഉത്തരേന്ത്യ, മരണം 37

ന്യൂഡല്‍ഹി: ഇടമുറിയാതെ പെയ്യുന്ന പെരുമഴയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 37 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനിലക്കും മുകളിലെത്തിയിരിക്കുകയാണ്. നിലവില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതോടെ പ്രളയഭീതിയില്‍ അകപ്പെട്ടിരിക്കുകയാണ് ഡല്‍ഹി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു.

ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ മാത്രം 20 പേരാണ് മരിച്ചത്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ കഴിയാനാണ് ഹിമാചല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായത്. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

അണക്കെട്ട് തുറന്ന് ഹരിയാന; യമുനയിലേക്ക് 2 ലക്ഷം ക്യുസെസ്‌കിലധികം വെള്ളം; പ്രളയഭീതിയില്‍ ഡല്‍ഹി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.