
ന്യൂഡല്‍ഹി: രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റായ ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയുമായ ബിന്നി ബന്‍സാല്‍ രാജിവച്ചു. പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. എന്നാല്‍, തന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ ബിന്നി ബന്‍സാല്‍ നിഷേധിച്ചു.
അമേരിക്കന്‍ ബിസിനസ് ഭീമന് വാള്‍മാര്‍ട്ട് 77 ശതമാനം ഓഹരി വാങ്ങി ഫഌപ്കാര്‍ട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ബിന്നി ബന്‍സാല്‍ രാജിവച്ചെങ്കിലും മറ്റൊരു സി.ഇ.ഒയായ കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരുമെന്ന് ഫഌപ്കാര്‍ട്ട്, വാള്‍മാര്‍ട്ട് പ്രതിനിധികള്‍ നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments are closed for this post.