2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുറഞ്ഞ ചിലവില്‍ മികച്ച സേവനം നല്‍കുന്ന വിമാന കമ്പനികളെ അറിയാം

കുറഞ്ഞ ചിലവില്‍ മികച്ച സേവനം നല്‍കുന്ന വിമാന കമ്പനികളെ അറിയാം

കൊവിഡിന്റെ വ്യാപനത്തോടെ ലോകത്താകമാനമുള്ള ഗതാഗത സേവന മേഖലകള്‍ സ്തംഭിച്ചത് പ്രവാസികളടക്കമുള്ള മലയാളികള്‍ക്ക് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതിസന്ധി മുന്നില്‍ കണ്ട് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും, പല വിമാനക്കും സര്‍വീസ് നിര്‍ത്തലാക്കിയതും മിഡില്‍ ഈസ്റ്റ് അടക്കമുള്ള രാജ്യക്കളിലേക്കുള്ള യാത്രക്ക് തടസമുണ്ടാവാന്‍ കാരണമായി തീര്‍ന്നു. കോവിഡിന് ശേഷവും വിമാന നിരക്കുകളില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ പല എയര്‍ ലൈനുകളും തയ്യാറായതുമില്ല.

ഈയൊരു സാഹചര്യത്തില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യുന്നതിനായിരിക്കും ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ഇതോടൊപ്പം മികച്ച സേവനം കൂടെ ലഭ്യമായാലോ ? സ്വാഭാവികമായും വിദേശത്ത് ജോലിയെടുക്കുന്ന പ്രവാസി മലയാളികള്‍ക്ക് അതില്‍ പരം ആശ്വാസം വേറെയില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന വിമാന കമ്പനികളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ലോകത്താകമാനമുള്ള 365 വിമാന കമ്പനികളില്‍ നിന്നും മികച്ച സേവനവും, കുറഞ്ഞ യാത്ര നിരക്കും മാനദണ്ഡമാക്കിയുള്ള 25 വിമാന കമ്പനികളുടെ ലിസ്റ്റ് എയര്‍ ലൈന്‍ റേറ്റിങ് സാണ് പുറത്ത് വിട്ടത്.

മലേഷ്യന്‍ വിമാന കമ്പനി എയര്‍ ഏഷ്യ, ഫിലിപ്പീന്‍ കമ്പനിയായ സെബു പസഫിക്, ഇന്ത്യയില്‍ നിന്ന് ഇന്‍ഡിഗോ, ജപ്പാന്റെ പീച്ച് എയര്‍ലൈന്‍ സിങ്കപ്പൂരിന്റെ സ്‌കൂട്ട്, വിയറ്റ് നാമീസ് വ്യോമ സേവന ധാതാക്കളായ വിയറ്റ് ജെറ്റ് എന്നിവയാണ് ലിസ്റ്റില്‍ ഇടം പിടിച്ച ഏഷ്യയില്‍ നിന്നുള്ള വിമാന കമ്പനികള്‍. കൂട്ടത്തില്‍ ദുബായ് കേന്ദമാക്കായുള്ള ഫ്‌ലൈ ദുബൈയും, ഹന്‍ഗേറിയ എയര്‍ലൈന്‍ വിസ് എയറിന്റെ തന്നെ യു.എ.ഇ കേന്ദ്രമാക്കിയിട്ടുള്ള വിസ് എയര്‍ അബുദാബിയുമാണ്
പട്ടികയിലെ മിഡില്‍ ഈസ്റ്റ് സാന്നിധ്യം.

സുരക്ഷ സംവിധാനങ്ങള്‍, അപകട റിപ്പോര്‍ട്ടുകള്‍, ആഭ്യന്തര മാര്‍ക്കറ്റുകളില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിമാന കമ്പനികള്‍ക്ക് റേറ്റിങ്ങ് നല്‍കിയത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിമാന കമ്പനികളും, മികച്ച സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും തങ്ങളുടെ സേവനങ്ങളിലൂടെ ആഭ്യന്തര മാര്‍ക്കറ്റുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടന്നും എയര്‍ ലൈന്‍ റേറ്റിങ്ങ് ചീഫ് എഡിറ്റര്‍ ജെഫ്രി തോമസ് പറഞ്ഞു. എയര്‍ ഏഷ്യ, ആലി ജയന്റ്, ബോന്‍സ , സെബു പസഫിക്, ഈ സി ജെറ്റ്, യൂറോ വിങ്‌സ് , ഫ്‌ലയര്‍, ഫ്‌ലൈ ദുബയ്, ഫ്രോ ന്റിയര്‍, ജി.ഒ.എല്‍, ഇന്‍ഡിഗോ ജെറ്റ് 2, ജെറ്റ് ബ്ലൂ, ജെറ്റ് സ്റ്റാര്‍, നോര്‍സ് അറ്റ്‌ലാന്റിക്, പീച്ച്, റയാന്‍ എയര്‍, സ്‌കൂട്ട്, സ്പിരിറ്റ്, സൗത്ത് വെസ്റ്റ്, ട്രാന്‍ സാവിയ, വിയറ്റ് ജെറ്റ്, വ്യൂവലിങ്ങ്, വിസ് എയര്‍ എന്നിവയാണ് ആദ്യ 25ല്‍ ഇടം പിടിച്ച വിമാന കമ്പനികള്‍.

ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികള്‍

കഴിഞ്ഞ മാസം ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ ലിസ്റ്റും എയര്‍ ലൈന്‍ റേറ്റിങ് സ് പുറത്ത് വിട്ടിരുന്നു. ന്യൂസിലാന്‍ഡിന്റെ ഔദോഗിക വിമാന കമ്പനിയായ എയര്‍ ന്യൂസിലാന്‍ഡ് ഒന്നാമതെത്തിയ ലിസ്റ്റില്‍ വ്യോമയാന ഭീമന്‍മാരായ ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് , എയര്‍ എമിറേറ്റ്‌സ് എന്നിവരും ആദ്യ പത്തില്‍ ഇടം പിടിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ 787 എസ് വിമാനങ്ങളുടെ എകണോമിക്ക് ക്ലാസ്സിലെ കിടക്കുകള്‍ നവീകരിച്ചതും ,പാസഞ്ചര്‍ സര്‍വീസും കോവിഡ് നിയന്ത്രങ്ങളില്‍ നിന്നും കാര്യക്ഷമമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചതുമാണ് എയര്‍ ന്യൂസിലാന്‍ഡിനെ ലിസ്റ്റില്‍ ഒന്നാമതെത്തിച്ചത്.

‘തങ്ങളുടെ ബിസിനസിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്താനുള്ള എയര്‍ ന്യൂസിലാന്‍ഡിന്റെ പ്രതിബദ്ധതയും, കമ്പനി മേധാവികളുടെ മികച്ച ഭരണവും, വ്യോമയാന മേഖലയിലെ തന്നെ ഏറ്റവും മികച്ച എക്‌സിക്യട്ടീവ് ടീമുമാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട് , ലിസ്റ്റ് പുറത്ത് വിട്ട് കൊണ്ട് ജെഫ്രി തോമസ് പറഞ്ഞു. ‘കോവിഡ് മഹാമാരിക്ക് ശേഷവും വലിയ രീതിയിലുള്ള പ്രതിസന്ധികള്‍ ന്യൂസിലാന്‍ഡ് നേരിട്ടിട്ടുണ്ട് കൊടുങ്കാറ്റും പ്രകൃതിദുരന്തങ്ങളും തടസ്സം നിന്നിട്ടും അതില്‍ നിന്നെല്ലാം കരകയറി ഏറ്റവും മികച്ച രീതിയിലുള്ള സേവനം യാത്രക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചതാണ് എയര്‍ ന്യൂസിലാന്‍സിനെ ലിസ്റ്റില്‍ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.