2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തകരാറിലായ വിമാനത്തില്‍ 168 യാത്രക്കാര്‍, ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കടലിലൊഴുക്കി; വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിത ലാന്‍ഡിങ്

തിരുവനന്തപുരം: കോഴിക്കോട്ടുനിന്ന് സഊദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44ന് ടേക്ക്ഓഫ് ചെയ്ത വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാല്‍ തന്നെ ഇന്ധനം തീരുന്ന മുറയ്ക്ക് ലാന്‍ഡിങ് നടത്താനായിരുന്നു തീരുമാനം.

തുടര്‍ന്ന് തിരുവനതപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനായുള്ള നിര്‍ദേശം കൊടുത്തു. എല്ലാ വിധ സജ്ജീകരങ്ങളും ഒരുക്കി. ആശങ്കക്കുള്ള യാതൊരു സാഹചര്യവും നിലവിലെന്ന് അധികൃതര്‍ അറിയിച്ചു. 11.03നായിരുന്നു ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അത് സാധിച്ചില്ല. തുടര്‍ന്ന് 12.15 ഓടെ നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കടലിലൊഴുക്കിക്കളഞ്ഞ ശേഷമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.