2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

8.2 ലക്ഷത്തിന്റെ വിമാന ടിക്കറ്റ് 24,000 രൂപയ്ക്ക്; കമ്പനിയുടെ അബദ്ധത്തില്‍ കോളടിച്ചത് യാത്രക്കാര്‍ക്ക്

8.2 ലക്ഷത്തിന്റെ വിമാന ടിക്കറ്റ് 24000 രൂപയ്ക്ക്

8.2 ലക്ഷത്തിന്റെ വിമാന ടിക്കറ്റ് 24,000 രൂപയ്ക്ക്

business class tickets to be sold for just

ടോക്കിയോ: ടിക്കറ്റുകള്‍ മാറി നല്‍കിയതിന്റെ പേരില്‍ വിമാന കമ്പനിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ജപ്പാനിലെ വിമാനകമ്പനിക്കാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്കാണ് വിറ്റത്. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ നിസാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് (എഎന്‍എ) ആണ് ജക്കാര്‍ത്തയില്‍ നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് കുറഞ്ഞ വിലക്ക് വിറ്റത്.

ജക്കാര്‍ത്തയില്‍ നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഒരു യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. പൊതുവെ ഈ ടിക്കറ്റുകള്‍ക്ക് 6.8 ലക്ഷം മുതല്‍ 8.5 ലക്ഷം വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. അതേസമയം, എയര്‍ലൈനിന്റെ വിയറ്റ്‌നാം വെബ്‌സൈറ്റില്‍ കറന്‍സി കൈമാറ്റം നടത്തിയപ്പോള്‍ മൂല്യനിര്‍ണയത്തില്‍ വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടിക്കറ്റ് വിറ്റുപോകാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. എത്ര യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ നിസ്സാര വിലയ്ക്ക് ടിക്കറ്റ് ലഭ്യമായി എന്ന് വ്യക്തമാക്കാന്‍ കമ്പനി തയാറായില്ല.

business class tickets to be sold for just

https://suprabhaatham.com/uae-kerala-flight-ticket-hike/


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.