2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യമനില്‍ അഞ്ചു സുഡാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സലാം കൂടരഞ്ഞി

റിയാദ്: യമനില്‍ ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സേനയിലെ അഞ്ചു സുഡാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച്ച നടന്ന സൈനിക നീക്കത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ സുഡാന്റെ മുതിര്‍ന്ന സൈനികനുമുണ്ട്. 22 സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സഖ്യ സേനയുടെ ഏഴോളം കവച്ചിത വാഹനങ്ങളും നശിച്ചിട്ടുണ്ട്.

സഖ്യ സേന യമനില്‍ സൈനിക നടപടി ആരാമാഭിച്ച 2015 മാര്‍ച്ചു മുതല്‍ തന്നെ സൈനിക സഖ്യ ഭാഗമായി തുടരുകയാണ് സുഡാന്‍ . അതിനിടെ സഖ്യ സേന, ബുധനാഴ്ച്ച 24 മണിക്കൂറിനിടെ യമന്റെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം സ്ഥലത്തു വ്യോമാക്രമണവും നടത്തിയിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.