2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യ നിര്‍ദേശിച്ചത് അഞ്ച് സംഘടനകളെ നിരോധിക്കാന്‍, കാനഡ രണ്ട് ഗ്രൂപ്പുകളെ നിരോധിച്ചു

ഇന്ത്യ നിര്‍ദേശിച്ചത് അഞ്ച് സംഘടനകളെ നിരോധിക്കാന്‍, കാനഡ രണ്ട് ഗ്രൂപ്പുകളെ നിരോധിച്ചു

ഒട്ടാവ: രണ്ട് ഖലിസ്ഥാന്‍ സംഘടനകളെ നിരോധിച്ച് കാനഡ. ബബ്ബര്‍ ഖഴ്‌സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് കാനഡ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ അഞ്ച് സംഘടനകളെ നിരോധിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് ആവശ്യമായ സംഘടനകളുടെ പട്ടികയും ഇന്ത്യ കാനഡയ്ക്ക് കൈമാറിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കാനഡ അടക്കമുള്ള വിവിധ രാജ്യങ്ങളിലായി 11 ലധികം ഖലിസ്ഥാന്‍ ഭീകരവദാസംഘടനകളാണ് സജ്ജീവമായി പ്രവര്‍ത്തിക്കുന്നത്. കാനഡയ്ക്ക് പുറമെ, പാകിസ്ഥാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജൂണ്‍ 18ന് ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദിപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ കാനഡ ബന്ധം കൂടുതല്‍ വഷളായിരുന്നു. ബന്ധം പഴയപടിയാക്കുന്നതിന് ഇരുകൂട്ടരും സംയുക്തമായി ചര്‍ച്ച ചെയ്യണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ഭീകരതയ്ക്കും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്‌നമെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

   

നിജ്ജാറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ആരോപണങ്ങള്‍ക്ക് പ്രസക്തമായ വസ്തുതകള്‍ കൈമാറിയാല്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയെ കുറ്റപ്പെടുത്തിയതിന് പിന്നാലെ തന്നെ നിലപാട് മയപ്പെടുത്തി കാനഡ രംഗത്തുവന്നിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.