2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍

പി.പി. ചെറിയാന്‍

ക്രോകറ്റ് (ടെക്‌സസ്): 5,00,000 ഡോളര്‍ വില പറഞ്ഞ് മാതാവില്‍ നിന്ന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍. ടെക്‌സസിലെ ക്രോകറ്റ് വാള്‍മാര്‍ട്ടിലായിരുന്നു സംഭവം.

വാള്‍മാര്‍ട്ടിലെ ചെക്ക് ഔട്ട് ലൈനില്‍ രണ്ടു കുട്ടികളുമായി നിന്നിരുന്ന മാതാവിനോട് ഒരു കുട്ടിയെ തനിക്ക് വേണമെന്നും, 250,000 ഡോളര്‍ നല്‍കാമെന്നും മധ്യവയസ്‌കയായ റെബേക്ക ടൈലര്‍ പറഞ്ഞു. എന്നാല്‍ മാതാവ് കുഞ്ഞിനെ വില്‍ക്കാന്‍ വിസമ്മതിച്ചു. ഇതില്‍ അരിശംപൂണ റബേക്ക ഞാന്‍ നിങ്ങളുടെ ചെറിയ കുട്ടിയെ ആണ് ആവശ്യപ്പെടുന്നതെന്ന് ശബ്ദമുയര്‍ത്തി ഭീഷണിപ്പെടുത്തി. മാത്രമല്ല 500,000 ഡോളര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു

ബില്‍ അടച്ച ശേഷം മാതാവ് രണ്ട് കുട്ടികളെയുംകൊണ്ട് വാള്‍മാര്‍ട്ട് സ്റ്റോറില്‍ നിന്നും തന്ത്രപൂര്‍വ്വം പുറത്തുകടന്ന് അധികൃതരെ വിവരം അറിയിച്ചു. റെബേക്ക തന്നെ ഭീഷണിപ്പെടുത്തിയെന്നും, കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും പോലീസില്‍ പരാതി നല്‍കി . തുടര്‍ന്ന് പോലീസ് റബേക്കയെ അറസ്റ്റ് ചെയ്തു.

   

ടെക്‌സസ് നിയമം അനുസരിച്ച് മറ്റൊരാളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ തേര്‍ഡ് ഡിഗ്രി കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇന്നലെ (ജനുവരി 20) ടെയ്‌ലറിനെ 50,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. നിലവിലുള്ള സംസ്ഥാന നിയമമനുസരിച്ചു രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.